വെടിവയ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി


26, April, 2026
Updated on 26, April, 2026 55


ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവർ സുരക്ഷിതരാണെന്ന വാർത്തയില്‍ ആശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.


ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ഇത്തരം സംഭവങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും മോദി തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. "പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ ആശ്വാസമുണ്ട്. അവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു," അദ്ദേഹം കുറിച്ചു.വാഷിങ്ണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി വിരുന്ന് നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപ് പ്രസംഗിക്കാൻ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്ബ് സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപം അക്രമി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെടിവെപ്പിനെത്തുടർന്ന് വിരുന്നില്‍ പങ്കെടുത്ത പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പരിഭ്രാന്തരായി മേശകള്‍ക്ക് താഴെ അഭയം തേടി.തോക്കുകളും കത്തികളുമായി എത്തിയ 31-കാരനായ കാലിഫോർണിയ സ്വദേശി കോള്‍ ടോമസ് അലനെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാല്‍ പരുക്ക് ഗുരുതരമല്ല.










Feedback and suggestions