12, March, 2026
Updated on 12, March, 2026 91
പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രത്യേകിച്ച് വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ. അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ ആശ്വാസ നടപടികളും ലഭ്യമാക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏത് യുദ്ധമേഖലയിലായാലും ഒരു ഭാരതീയൻ പോലും അപകടത്തിലാകരുത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് എംബസി ഉദ്യോഗസ്ഥർ യുദ്ധമുഖത്ത് നേരിട്ട് സേവന രംഗത്തുള്ളത്. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ എംബസി ഹെൽപ്പ് ലൈനുകൾ സജീവമാണ്.