Doha Diamond League 2025 Neeraj Chopra breaks 90m barrier
17, May, 2025
Updated on 17, May, 2025 35
![]() |
ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. 90.23 മീറ്റർ ആണ് മൂന്നാം ശ്രമത്തിൽ നീരജ് എറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്. 90 മീറ്റർ മറികടക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര.
ആദ്യ എറിഞ്ഞ് 88.44 മീറ്റർ എറിഞ്ഞ നീരജ് തുടക്കത്തിൽ തന്നെ മുന്നിലെത്തിയിരുന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹം ചരിത്രം കുറിച്ചത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ കിഷോർ ജെനയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ വർഷം നടന്ന മൂന്ന് ഡയമണ്ട് ലീഗ് മത്സരങ്ങളിലും നീരജ് രണ്ടാം സ്ഥാനം നേടിയിരുന്നു.
ഡയമണ്ട് ലീഗ് 2025 ൽ ഇന്ത്യയിൽ നിന്നുള്ള നാല് അത്‌ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. പുരുഷന്മാരുടെ 5000 മീറ്ററിൽ ഗുൽവീർ സിംഗ് അരങ്ങേറ്റം കുറിക്കും, അതേസമയം വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പരുൾ ചൗധരി മത്സരിക്കും.