ട്രംപിനേക്കാൾ ഇരട്ടി പിന്തുണ! 10 കോടി കടന്ന് മോദി പ്രഭാവം; ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി


26, February, 2026
Updated on 26, February, 2026 96


ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്‌സ് എന്ന ചരിത്രനേട്ടം കൈവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നാഴികക്കല്ല് പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി. 2014-ൽ ഇൻസ്റ്റാഗ്രാമിൽ അംഗമായ പ്രധാനമന്ത്രിയുടെ ഈ ഡിജിറ്റൽ കുതിപ്പ് ആഗോളതലത്തിൽ അദ്ദേഹത്തിനുള്ള വലിയ സ്വീകാര്യതയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.


ലോകനേതാക്കളുടെ പട്ടികയിൽ മറ്റ് പ്രമുഖരേക്കാൾ ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 43.2 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. അതായത് ട്രംപിനേക്കാൾ ഇരട്ടിയിലധികം പിന്തുണ മോദിക്കുണ്ട്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ബ്രസീലിയൻ പ്രസിഡന്റ് ലുല, തുർക്കി പ്രസിഡന്റ് എർദോഗൻ എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ള മറ്റ് പ്രധാന നേതാക്കൾ.ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലും സോഷ്യൽ മീഡിയ സ്വാധീനത്തിൽ പ്രധാനമന്ത്രി തന്നെയാണ് ഒന്നാമൻ. 16.1 ദശലക്ഷം ഫോളോവേഴ്‌സുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും, 12.6 ദശലക്ഷം ഫോളോവേഴ്‌സുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമാണ്. ആഗോളതലത്തിലും ദേശീയതലത്തിലും ഒരുപോലെ സ്വാധീനം ചെലുത്തുന്ന ഡിജിറ്റൽ വ്യക്തിത്വമായി നരേന്ദ്ര മോദി ഇതോടെ മാറിയിരിക്കുകയാണ്.




Feedback and suggestions