23, February, 2026
Updated on 23, February, 2026 143
ദില്ലി : പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. ലഭ്യമായ ഗതാഗത മാർഗ്ഗമുപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പൌരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പൌരന്മാർക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെൽപ് ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്പോർട്ട് അടക്കം രേഖകൾ കയ്യിൽ കരുതണം.
+989128109115; +989128109109;
+989128109102; +989932179359
സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, നേരത്തെ സെർബിയയും സ്വീഡനുമടക്കം രാജ്യങ്ങൾ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിലാണ് പൌരന്മാർക്കുള്ള നിർദ്ദേശം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും നിലവിൽ അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടാനുമാണ് നിർദ്ദേശം.