ട്രെയിൻ എടുക്കാറായി, ട്രാഫിക് ബ്ലോക്കിൽപ്പെട്ട യുവതിക്ക് രക്ഷകനായി ‘രാജ്യത്തിന്റെ ഹീറോ’


10, February, 2026
Updated on 10, February, 2026 17


ഡൽഹി ട്രാഫിക്കിൽ കുടുങ്ങി ട്രെയിൻ നഷ്ടപ്പെടുമെന്ന് ഭയന്ന ഒരു യുവതിയെ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച മുൻ സൈനികൻ ദൽജീത് സിംഗാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. യൂണിഫോം അഴിച്ചുവെച്ചാലും ഒരു സൈനികൻ എന്നും രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നവനായിരിക്കും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ തന്നെ ലക്ഷങ്ങളാണ് കണ്ടത്.17 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ദൽജീത് സിംഗ് അദ്ദേഹത്തിന്റെ വാഹനത്തിൽ ഡൽഹിയിലെ ട്രാഫിക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് ഓട്ടോറിക്ഷയിലിരുന്ന യുവതി സഹായത്തിനായി കൈകാണിക്കുന്നത്. യുവതി ഉച്ചയ്ക്ക് 2:45-നുള്ള ട്രെയിൻ പിടിക്കുന്നതിനായി ഡൽഹി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. പക്ഷേ ട്രാഫിക്ക് പണി കൊടുത്തു, ട്രെയിൻ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ദൽജീത് സിംഗിന്റെ സഹായം തേടുകയായിരുന്നു.


യുവതിയുടെ വിഷമം കണ്ട സൈനികൻ അവരെ തന്റെ വാഹനത്തിൽ കയറ്റി. സ്റ്റേഷനിലെത്താൻ സഹായിക്കുന്നതിനായി ഫോണിൽ നാവിഗേഷൻ ഓൺ ചെയ്യാൻ അദ്ദേഹം യുവതിയോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. മാത്രമല്ല, യുവതിയുടെ ലഗേജുകൾ മാറ്റാൻ ഓട്ടോ ഡ്രൈവറെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതിയെ സ്റ്റേഷനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.




Feedback and suggestions