31, January, 2026
Updated on 31, January, 2026 6
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധമനന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്.
നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും.
1959-1964 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവില്‍ 4 ബജറ്റുകളും അവതരിപ്പിച്ചു. മുന്‍ ധനമന്ത്രിമാരായ പി. ചിദംബരവും പ്രണബ് മുഖര്‍ജിയും വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴില്‍ യഥാക്രമം ഒമ്പതും എട്ടും ബജറ്റുകള്‍ അവതരിപ്പിച്ചു. 2019 മെയ് 31 നാണ് നിര്‍മ്മല കേന്ദ്ര ധനമന്ത്രിയായത്. ആറുവര്‍ഷവും 244 ദിവസവുമായി അവര്‍ ധനമന്ത്രിസ്ഥാനത്ത് തുടരുകയാണ്. രണ്ടാം മോദി സര്‍ക്കാരിലും മൂന്നാം സര്‍ക്കാരിലുമായാണ് നിര്‍മ്മല 9 ബജറ്റ് തുടര്‍ച്ചയായി അവതരിപ്പിക്കുന്നത്.കേരളത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണ കാര്യമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റില്‍ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയില്‍ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, സീ ഫുഡ് പാര്‍ക്ക്, ലോജിസ്റ്റിക്‌സ് ആന്‍ഡ് ഫിഷ് ലാന്‍ഡിങ് സെന്റര്‍.
കേരളത്തിനായി 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇടനാഴി. റബര്‍ അധിഷ്ഠിത എന്‍ജിനീയറിങ്, ഭക്ഷ്യ സംസ്‌കരണം, സമുദ്രോല്‍പന്ന മൂല്യാധിഷ്ഠിതശൃംഖലകളുടെ ശാക്തീകരണം എന്നിവയ്ക്ക് പദ്ധതി. ഇക്കോ കള്‍ചറല്‍ സര്‍ക്കീറ്റുകളും മെഡിക്കല്‍ ടൂറിസം ഹബ്ബുകളും വികസിപ്പിക്കാന്‍പദ്ധതി.
വിഴിഞ്ഞം- ചവറ - കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയര്‍ എര്‍ത്ത് കോറിഡോര്‍, മനുഷ്യമൃഗ സംഘര്‍ഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ പ്രത്യേകസഹായം, മുതിര്‍ന്ന പൗരരുടെ സംരക്ഷണം ഉറപ്പാക്കാനും പ്രവാസികളെ നാട്ടില്‍ പുനരധിവസിപ്പിക്കാനും പ്രത്യേക പാക്കേജുകള്‍,നെല്ല് സംഭരണ കേന്ദ്രങ്ങ ളും മില്ലുകളും സ്ഥാപിക്കുന്നതി ന് സപ്ലൈകോയ്ക്ക് 2000 കോടി,1000 കോടി രൂപ നിക്ഷേപിച്ച് റബര്‍ വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കണം, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ മൂല്യവര്‍ധനയ്ക്കും ബ്രാന്‍ഡിങ്ങിനും പ്രത്യേക പാക്കേജ്. തുടങ്ങിയ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.