29, January, 2026
Updated on 29, January, 2026 10
ന്യൂഡൽഹി : ബംഗാളിലെ നാദിയ ജില്ലയിൽ 2 പേർക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതോടെ കിഴക്കൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. തായ്‌ലൻഡ്, സിംഗപ്പുർ, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധിക്കുന്നത് നിർബന്ധമാക്കി.ആരോഗ്യ പ്രവർത്തകരായ രണ്ടു പേർക്കാണ് രോഗബാധയുണ്ടായത്. തുടർന്ന് ഇവരുമായി ബന്ധമുള്ള 196 പേരുടെ സമ്പർക്ക പട്ടിക തയാറാക്കി നിരീക്ഷിച്ചു. എന്നാൽ ഇവർക്കാർക്കും രോഗലക്ഷണം കണ്ടെത്തിയില്ല. പരിശോധനയിലും ഫലം നെഗറ്റീവാണ്.