ഇന്ത്യയുടെ കരുത്ത് കർത്തവ്യപഥിൽ; രാജ്യം 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു


26, January, 2026
Updated on 26, January, 2026 6


രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഡൽഹിയിലും കേരളത്തിലും അതിഗംഭീരമായി നടക്കുന്നു. ദേശീയ യുദ്ധസ്മാരകത്തിൽ ധീര സൈനികർക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കര-നാവിക-വായു സേനാ മേധാവികൾ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്മാരകത്തിലെ ഡിജിറ്റൽ ഡയറിയിൽ സന്ദേശം രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി കർത്തവ്യപഥിലെത്തി.


യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരക്കുന്നത്. ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയുള്ള കേരളത്തിന്റെ ടാബ്ലോ കർത്തവ്യപഥിലെ ശ്രദ്ധാകേന്ദ്രമാണ്. ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.




Feedback and suggestions