ന്യൂഡല്‍ഹി: ജമ്മു - കശ്മീരിലെ കത്വയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു പൊലീസ് ഐജി അറിയിച്ചു. കത്വ ജില്ലയിലെ ബിലാവറില്‍ ആയിരുന്നു ഏറ്റുമുട്ടല്‍.മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ആര്‍മി വൈറ്റ് കോര്‍പ്‌സ് അറിയിച്ചു. മേഖലയില്‍ ഭീകരവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. കൂടുതല്‍ പേര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരമെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.