22, January, 2026
Updated on 22, January, 2026 8
അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ചിക്കൻ കിലോയ്ക്ക് 400 രൂപ കടന്നതോടെ സാധാരണക്കാർ ദുരിതത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയത്..തമിഴ്‌നാട്ടിലെ വിലക്കയറ്റം വരും ദിവസങ്ങളിൽ കേരളത്തിലെ വിപണിയെയും സാരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക..തമിഴ്‌നാട്ടിലെ കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം കർഷകർ പ്രക്ഷോഭത്തിലാണ്..തമിഴ്‌നാട്ടിലെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്തു നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ, നിലവിലെ തണുത്ത കാലാവസ്ഥ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തെ 20 ശതമാനത്തോളം കുറച്ചതായും പല്ലടം ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റി.കഴിഞ്ഞ ഞായറാഴ്ച വരെ 360 രൂപയിൽ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 400 കടന്നത്. ജീവനുള്ള കോഴിയുടെ മൊത്തവ്യാപാര വിലയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ 180 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 260 രൂപ വരെയായി ഉയർന്നു..വിതരണം സാധാരണ നിലയിലായില്ലെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത.
അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ചിക്കൻ കിലോയ്ക്ക് 400 രൂപ കടന്നതോടെ സാധാരണക്കാർ ദുരിതത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയത്..
തമിഴ്‌നാട്ടിലെ വിലക്കയറ്റം വരും ദിവസങ്ങളിൽ കേരളത്തിലെ വിപണിയെയും സാരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക..
തമിഴ്‌നാട്ടിലെ കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം കർഷകർ പ്രക്ഷോഭത്തിലാണ്..
തമിഴ്‌നാട്ടിലെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്തു നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ, നിലവിലെ തണുത്ത കാലാവസ്ഥ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തെ 20 ശതമാനത്തോളം കുറച്ചതായും പല്ലടം ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റി.കഴിഞ്ഞ ഞായറാഴ്ച വരെ 360 രൂപയിൽ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 400 കടന്നത്. ജീവനുള്ള കോഴിയുടെ മൊത്തവ്യാപാര വിലയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ 180 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 260 രൂപ വരെയായി ഉയർന്നു..വിതരണം സാധാരണ നിലയിലായില്ലെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത.