ബോംബ് ഭീഷണി; ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി


18, January, 2026
Updated on 18, January, 2026 13


ന‍്യൂഡൽഹി: ഡൽഹിയിൽ നിന്നും ഭാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്താവളത്തിൽ നിന്നും ലഭിച്ച കുറിപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയതെന്ന് പൊലീസ് കമ്മിഷണർ രജനീഷ് വർമ പറഞ്ഞു.പൈലറ്റും മറ്റു ജീവനക്കാരും ഉൾപ്പടെ 238 പേരുണ്ടായിരുന്നു വിമാനത്തിൽ. ഞായറാഴ്ച രാവിലെയോടെയാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അധികൃതർ വ‍്യക്തമാക്കി. സ്ഥിതിഗതികൾ ഉദ‍്യോഗസ്ഥർ പരിശോധിച്ചു വരുകയാണ്.




Feedback and suggestions