കേന്ദ്രസർക്കാർ കൂട്ടിയത് സംസ്ഥാന സർക്കാർ കുറച്ചു; വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് നിരക്കിൽ കുറവ് 50 ശതമാനം


18, January, 2026
Updated on 18, January, 2026 15


പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കുറച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ വർധിപ്പിച്ച ഫീസിൻ്റെ 50 ശതമാനമാണ് സംസ്ഥാന സർക്കാർ കുറവ് വരുത്തിയത്. 15 മുതൽ 20 വർഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിനുള്ള തുക കേന്ദ്രസർക്കാർ നേരത്തെ കുത്തനെ വർധിപ്പിച്ചിരുന്നു. ഇതാണ് സംസ്ഥാന സർക്കാർ കുറച്ചത്. വൈകാതെ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് തുക 50 ശതമാനം കുറയ്ക്കുന്ന വിവരം ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. പുതിയ വിജ്ഞാപനം അനുസരിച്ചുള്ള നിരക്കുകൾ നടപ്പിൽ വരുത്തുന്നതിനായി പുതിയ സോഫ്റ്റ്‌വെയർ വൈകാതെ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.




Feedback and suggestions