17, January, 2026
Updated on 17, January, 2026 23
മുംബൈ: അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന അവകാശവാദവുമായി ഇന്ത്യ.വ്യാപാരക്കരാർ ഒപ്പുവെക്കുന്നതിന് തൊട്ടടുത്താണുള്ളതെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. എന്നാൽ കരാർ എപ്പോൾ യാഥാർഥ്യമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.20 25 ഡിസംബർ അവസാനം വാണിജ്യമന്ത്രി പീയൂഷ് ഗോയലും അമേരിക്കൻ വാണിജ്യ പ്രതിനിധി ജാമിസൺ ഗ്രീറു ഓൺലൈനിൽ കൂടിക്കാഴ്‌ച നടന്നിരുന്നു. അമേരിക്ക യുമായി ഇന്ത്യ എപ്പോഴും ചർച്ചകൾക്കു സന്നദ്ധമായിട്ടുണ്ട്. ഇപ്പോഴും തീരുമാനമാ കാതെ കിടക്കുന്ന വിഷയങ്ങളിൽ ഓൺലൈൻ വഴി ചർച്ചകൾ നടക്കുന്നു. ഇതിലെ ധാരണയ്ക്ക് കൃത്യമായ സമയം പറയാൻ കഴിയില്ല. ഇരു രാജ്യങ്ങൾക്കും സമ്മതമാകുന്ന രീതിയിലേക്ക് കാര്യങ്ങളെത്തേണ്ടതുണ്ടെന്നും അഗർവാൾ കൂട്ടിച്ചേർത്തു.കാർഷികമേഖലയുമായി ബന്ധപ്പെട്ട നിർണായകമായ കാര്യങ്ങൾ കരാറിന്റെ പരിധിയിൽനിന്ന് മാറ്റിവെച്ചു. ഇത് ചർച്ചക ൾ കുറച്ചുകൂടി എളുപ്പമാക്കുന്നു. അമേരി ക്ക കൊണ്ടുവന്നിട്ടുള്ള 50 ശതമാനം തീരുവയ്ക്കിടയിലും അവിടേക്ക് കയറ്റുമതി നടക്കുന്നുണ്ട്. ഡിസംബറിൽ 689 കോടി ഡോളറിന്റെ ആയിരുന്നു. നവംബറിൽ 698 കോടി ഡോളറിന്റെ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു.