നാടകം നവോത്ഥാനത്തിന്റെ ചാലകശക്തി: ചെറിയാന്‍ ഫിലിപ്പ്


6, January, 2026
Updated on 6, January, 2026 30


നിലമ്പൂര്‍: നാടകം നവോത്ഥാനത്തിന്റെ ചാലകശക്തിയാണെന്ന് മുന്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്. നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിലെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. സിനിമകള്‍ മായക്കാഴ്ചകള്‍ ഒരുക്കുമ്പോള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ് നാടകങ്ങള്‍. യൂറോപ്പിലടക്കം നാടകം കാണാന്‍ ജനങ്ങള്‍ കൂട്ടമായെത്തുന്ന കാഴ്ചയാണ്. കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് സ്വന്തം ഇടംകണ്ടെത്തിയ നാടാണ് നിലമ്പൂരെന്നും വ്യക്തമാക്കി. പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ആധ്യക്ഷം വഹിച്ചു. വിന്‍സെന്റ് എ ഗോണ്‍സാഗ, ഷാജി കെ തോമസ്, പാട്ടുത്സവ് വൈസ് ചെയര്‍മാന്‍ പി.വി സനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ യു. നരേന്ദ്രന്‍, അനില്‍ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍, ഷൗക്കത്തലി കോയാസ്, ഷബീറലി മുക്കട്ട, പ്രസംഗിച്ചു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്‌സിന്റെ നേതൃത്വത്തില്‍ കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവര്‍ ഗാനമേള നടത്തി. നാടകോത്സവത്തില്‍ തിരുവനന്തപുരം സംഘ കേളിയുടെ 'ലക്ഷ്മണ രേഖ' അരങ്ങേറി. ഇന്ന് (6-1)വൈകുന്നേരം ആറരക്ക് പത്തനാപുരം ഗാന്ധിഭവന്‍ തിയറ്ററിന്റെ 'ഗാന്ധി'




Feedback and suggestions