മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതിക്ക് വൻ വിജയം; 207 സീറ്റുകൾ നേടി സഖ്യം, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി


22, December, 2025
Updated on 22, December, 2025 7



അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണകാലത്ത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി.


തങ്ങളുടെ ഭരണപരമായ പരാജയങ്ങൾ പ്രതിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച നടത്തിയ പ്രതികരണത്തിലാണ് ഖർഗെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.കേന്ദ്രത്തിലും അസമിലും ബിജെപി അധികാരത്തിലിരിക്കുമ്പോൾ എങ്ങനെയാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ സാധിക്കുകയെന്ന് ഖാർഗെ ചോദിച്ചു. അസമിൽ നിലവിൽ ഒരു ഡബിൾ എഞ്ചിൻ സർക്കാർ ആണ് ഭരണം നടത്തുന്നത്. അതിർത്തികൾ സംരക്ഷിക്കാനോ നുഴഞ്ഞുകയറ്റം തടയാനോ ആ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഭരണകക്ഷിക്കാണ്. അല്ലാതെ പ്രതിപക്ഷത്തിനല്ല.രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കാത്തത് ബിജെപി സർക്കാരിന്റെ പരാജയമാണ്. ഞങ്ങൾ അവിടെ ഭരണത്തിലാണോ എന്ന് പ്രധാനമന്ത്രി ചിന്തിക്കണം. പരാജയപ്പെടുമ്പോൾ എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ ഇടുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.


രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ ഒരു കാര്യത്തെയും കോൺഗ്രസ് പിന്തുണയ്ക്കില്ലെന്ന് ഖാർഗെ വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെയോ ഭീകരവാദികളെയോ കോൺഗ്രസ് ഒരിക്കലും സഹായിച്ചിട്ടില്ല. രാജ്യത്തിന്റെ നന്മയ്ക്കായി എന്ത് നടപടിയും സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാണ്. എന്നാൽ നുഴഞ്ഞുകയറ്റം തടയാൻ കഴിയാത്ത ബിജെപി സർക്കാരാണ് യഥാർത്ഥത്തിൽ പരാജയപ്പെട്ടത്.


അക്കാര്യം മറച്ചുവെക്കാനാണ് പ്രധാനമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പരാജയങ്ങൾ വരുമ്പോൾ മറ്റുള്ളവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതാണ് ബിജെപിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശനിയാഴ്ച ഗുവാഹത്തിയിൽ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് ഖർഗെയെ ചൊടിപ്പിച്ചത്. പതിറ്റാണ്ടുകളോളം കോൺഗ്രസ് വടക്കുകിഴക്കൻ മേഖലയെ അവഗണിച്ചുവെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ അസമിൽ പാർപ്പിച്ചുവെന്നുമാണ് പ്രധാനമന്ത്രി ആരോപിച്ചത്.


അസമിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നുഴഞ്ഞുകയറ്റക്കാരെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറത്താക്കാൻ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അസമിലെ വനഭൂമിയും ഭൂമിയും നുഴഞ്ഞുകയറ്റക്കാർ കൈക്കലാക്കാൻ കോൺഗ്രസ് അനുവദിച്ചുവെന്നും ബിജെപി സർക്കാർ ഇപ്പോൾ ആ തെറ്റുകൾ തിരുത്തുകയാണെന്നും മോദി പറഞ്ഞു.


ബ്രഹ്മപുത്ര നദി പോലെ തടസ്സമില്ലാത്ത വികസനമാണ് ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അസമിൽ എത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് മറുപടിയായാണ് ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ഖർഗെ പ്രതികരിച്ചത്.അതേസമയം, പ്രധാന പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് (എംവിഎ) കേവലം 44 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ഈ തിരഞ്ഞെടുപ്പിലും ജനങ്ങൾ മഹായുതിക്കൊപ്പം തന്നെയാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.


സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ കണക്കുകൾ പ്രകാരം 117 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചു. ഏകനാഥ് ഷിൻഡെയുടെ ശിവസേന 53 സീറ്റുകളും അജിത് പവാർ പക്ഷം എൻസിപി 37 സീറ്റുകളും സ്വന്തമാക്കി.


80 സീറ്റുകളിൽ മത്സരിച്ച അജിത് പവാർ പക്ഷം എൻസിപി മികച്ച പ്രകടനമാണ് നടത്തിയത്. പ്രത്യേകിച്ച് പുനെ ജില്ലയിൽ പാർട്ടിയുടെ സ്വാധീനം ഉറപ്പിക്കുന്ന പ്രകടനമാണ് കണ്ടത്. ജില്ലയിലെ 17 മുനിസിപ്പൽ അധ്യക്ഷ സ്ഥാനങ്ങളിൽ 10 എണ്ണവും അജിത് പവാർ പക്ഷം നേടിയത് പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്നു.


പ്രതിപക്ഷ നിരയിൽ കോൺഗ്രസിന് 28 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 9 സീറ്റിലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 7 സീറ്റിലുമാണ് ഒതുങ്ങിയത്. സംസ്ഥാനത്ത് ഉടനീളം ജനങ്ങൾ ഭരണപക്ഷത്തിന് പിന്നിൽ അണിനിരന്നപ്പോൾ പ്രതിപക്ഷത്തിന് തങ്ങളുടെ സ്വാധീനം വീണ്ടെടുക്കാനായില്ല.


ഡിസംബർ 2, 20 തീയതികളിലായി നടന്ന രണ്ട് ഘട്ട വോട്ടെടുപ്പിൽ 286 സീറ്റുകളിലാണ് മത്സരം നടന്നത്. രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളും ചെറിയ പ്രാദേശിക പാർട്ടികളും ബാക്കി സീറ്റുകളിൽ വിജയം കണ്ടെത്തി.


മഹായുതിയുടെ ഈ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന രാഷ്ട്രീയത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ചു. ബിജെപിയിലും മഹായുതിയിലും വിശ്വാസമർപ്പിച്ച മഹാരാഷ്ട്രയിലെ ജനങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ജനങ്ങൾ വികസനത്തിനൊപ്പമാണ് എന്നതിന്റെ തെളിവാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിജയത്തിൽ സന്തോഷം രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന അജണ്ടയുമാണ് ഇത്ര വലിയ വിജയത്തിലേക്ക് മഹായുതിയെ എത്തിച്ചതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.


നഗര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. സഖ്യകക്ഷികൾ തമ്മിലുള്ള കൃത്യമായ ധാരണയും പ്രവർത്തകരുടെ കഠിനാധ്വാനവും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമായി.


വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ലഭിച്ച ഈ വിജയം മഹായുതി സഖ്യത്തിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. അതേസമയം, എംവിഎ സഖ്യത്തിന് തിരിച്ചടികൾ നേരിടേണ്ടി വന്നത് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും മഹായുതി ഒരുപോലെ സ്വാധീനം വർദ്ധിപ്പിക്കുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ നിർണ്ണായകമാകും.




Feedback and suggestions