ഇന്ത്യൻ രൂപ റെക്കോഡ് തകർച്ചയിൽ


12, December, 2025
Updated on 12, December, 2025 9




ന്യൂഡൽഹി: ഇന്ത്യൻ രൂപക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്ച വൻ നഷ്ടത്തോടെയാണ് രൂപ വ്യാപാരം തുടങ്ങിയത്. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാവാനത്തതാണ് രൂപക്ക് സമ്മർദം സൃഷ്ടിക്കുന്നത്. വ്യാപാര കരാർ യാഥാർഥ്യമാകാത്തതിനാൽ വൻതോതിൽ ഓഹരി വിപണിയിൽ നിന്ന് ഉൾപ്പടെ വിദേശമുലധനം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇത് കടുത്ത സമ്മർദമാണ് രൂപക്ക് സൃഷ്ടിക്കുന്നത്.ഇന്ന് ഡോളറിനെതിരെ 90.56ലാണ് രൂപ വ്യാപാരം തുടങ്ങിയത്. ഇതിന് മുമ്പ് 90.46ലേക്ക് ഇടിഞ്ഞതാണ് രൂപയുടെ ഏറ്റവും വലിയ തകർച്ച. വീണ്ടും മഞ്ഞലോഹത്തിന് കുതിപ്പ്; ദിവസങ്ങൾക്ക് ശേഷമുണ്ടായത് വൻ വില വർധന കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 175 രൂപയുടെ വർധനയാണ് ഇന്ന്(12/12/25) ഉണ്ടായത്. 12,160 രൂപയായാണ് ഇന്ന് സ്വർണവില വർധിച്ചത്. പവന് 1400 രൂപയുടെ വർധനയാണ് ഉണ്ടായത്. 97,280 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 145 രൂപ കൂടി. 10,000 രുപയായാണ് വില ഉയർന്നത്. 80,000 രൂപയാണ് വില ഉയർന്നത്. 14കാരറ്റ് സ്വർണത്തിന്റെ വില 115 രൂപ വർധിച്ച് ഗ്രാമിന് 7,790 രൂപയായി ഉയർന്നു. പവന്റെ വില 62,320 രൂപയാണ്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. ട്രോയി ഔൺസിന് 74 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 4,270.82 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിലെ വില ഉയർന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് 1 കുറച്ചതോടെയാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്. വ്യാഴാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വർണം ഇത്രയും വലിയ കുതിപ്പ് നടത്തുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 2.1 ശതമാനത്തിന്റെ വർധനയും ഉണ്ടായി. ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഔൺസിന് 4,313 ഡോളറായാണ് ഉയർന്നത്. അതേസമയം, യു.എസ് ഡോളർ ഇൻഡക്സ് ഇടിയുന്നത് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും. വ്യാഴാഴ്ച രാവിലെ വില കുറഞ്ഞുവെങ്കിലും ഉച്ചക്ക് ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയർന്ന് 95,880 രൂപയുമായി വില ഉയർന്നു.




Feedback and suggestions