ഇന്ത്യയുടെ വാഗ്ദാനങ്ങളിൽ തൃപ്തരാണെങ്കിൽ യുഎസ് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടണമെന്ന് പീയൂഷ് ഗോയൽ


12, December, 2025
Updated on 12, December, 2025 6




വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, ഇന്ത്യയുടെ വാഗ്ദാനങ്ങളിൽ തൃപ്തരാണെങ്കിൽ യുഎസ് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയുടെ വാഗ്ദാനം അമേരിക്കയ്ക്ക് ലഭിച്ചതിൽ വച്ച് "ഏറ്റവും മികച്ചത്" എന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ വാഷിംഗ്ടണിൽ നടത്തിയ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.


യുഎസിൻ്റെ വിലയിരുത്തലിനെ ഗോയൽ സ്വാഗതം ചെയ്തുവെങ്കിലും ഇന്ത്യയുടെ വാഗ്ദാനത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഏറെക്കാലമായി ചർച്ച ചെയ്യുന്ന സ്വതന്ത്ര വ്യാപാര കരാർ ഉടൻ പൂർത്തിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സമയപരിധി നൽകാനും വിസമ്മതിച്ചു. "അദ്ദേഹത്തിന്റെ സന്തോഷം സ്വാഗതം ചെയ്യുന്നു. അവർ വളരെ സന്തോഷവാന്മാരാണെങ്കിൽ, അവർ ഒപ്പിടണം," ഗോയൽ പറഞ്ഞു.



ഇന്ത്യയും യുഎസും തമ്മിലുള്ള രണ്ടു ദിവസത്തെ വ്യാപാര ചർച്ചകൾ ന്യൂഡൽഹിയിൽ സമാപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ അഭിപ്രായം. ഉഭയകക്ഷി വ്യാപാര കരാറിലെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്യുകയും വിപണി പ്രവേശനം, റെഗുലേറ്ററി പ്രശ്നങ്ങൾ, നിക്ഷേപ ചട്ടക്കൂടുകൾ എന്നിവയിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തതായി പിടിഐയെ ഉദ്ധരിച്ച് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.




Feedback and suggestions