10, December, 2025
Updated on 10, December, 2025 12
ദുബായ്: അമേരിക്കൻ ഡോളറിനെതിരെ ഇന്നും ഇന്ത്യൻ രൂപയുെടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡെളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 90.15 ആയി.ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.05 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്ച യുഎസ് ഫെഡറല്‍ റിസർവ് മേധാവി ജെറോം പവല്‍ യുഎസ് ഫെഡ് യോഗത്തില്‍ സ്വീകരിക്കുന്ന നിലപാടിലാണ് വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഫെഡറല്‍ റിസർവിന്റെ ഏതൊരു തീരുമാനവും ആ ഗോള കറൻസികളെ ബാധിക്കും. ഫെഡറല്‍ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വർദ്ധിക്കുന്നതും, ആർബിഐ ലിക്വിഡിറ്റി സജീവമായി കൈകാര്യം ചെയ്യുന്നതും അമേരിക്ക, ഇന്ത്യ വ്യാപാര കരാറിന്റെ പ്രതീക്ഷയും രൂപയ്ക്ക് ഗുണം ചെയ്തേക്കുമെന്നാണ് നിലവില്‍ വിപണി വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഇന്തോനേഷ്യൻ റുപ്പിയയ്ക്കും ഫിലിപ്പൈൻ പെസോയ്ക്കും ശേഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി രൂപ ഇപ്പോഴും തുടരുന്നു.
ബുധനാഴ്ച ആരംഭിക്കുന്ന യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വം യുഎസ് ഡോളറിന്റെ വില ഉയരാൻ കാരണമാകുമ്ബോള്‍ വിദേശ നിക്ഷേപകർ പിൻവലിയുന്നതും രൂപയ്ക്ക തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ട ചർച്ചകള്‍ ഡിസംബർ 10 ന് ആരംഭിക്കും.
അതേസമയം, ആഭ്യന്തര ഓഹരി വിപണി സൂചികയായ സെൻസെക്സ് 381.91 പോയിന്റ് താഴ്ന്ന് 84,720.78 ലും നിഫ്റ്റി 139.55 പോയിന്റ് താഴ്ന്ന് 25,821.00 ലുമാണ് വ്യാപാരം നടത്തുന്നത്. വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്ച 655.59 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായാണ് റിപ്പോർട്ട്.