ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടം. ഏഴ് പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സ്‌ഫോടക വസ്തുക്കള്‍ പരിശോധിച്ച് കൊണ്ടിരുന്ന പോലീസുകാര്‍ക്കും ഫോറന്‍സിക് സംഘാംഗങ്ങള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ശ്രീനഗര്‍ നായിബ്, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്‌ഫോടനത്തില്‍ മരിച്ചു. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും, ഷേര്‍ ഇ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പോസ്റ്ററുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നിരവധി ഡോക്ടര്‍മാരെയും മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഡോക്ടര്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തര്‍ കശ്മീരില്‍ സുരക്ഷാ സേനയ്ക്കും പുറത്തുള്ളവര്‍ക്കും നേരെ വലിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന പോസ്റ്റുകള്‍ പതിപിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഒക്ടോബര്‍ 27ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും, ആ ആഴ്ചയില്‍ തന്നെ 13 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സ്‌ഫോടനം നടന്നുവെന്ന് പോലീസ് പറയുന്നു.നവംബര്‍ 10ന് ജമ്മു കശ്മീര്‍, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ പരിശോധനയില്‍ ഏകദേശം 3,000 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. വിവിധ ഡോക്ടര്‍മാരുടെ വീടുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.