ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്


14, November, 2025
Updated on 14, November, 2025 30


ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്. ലീഡിൽ കേവല ഭൂരിപക്ഷം മറികടക്കാൻ മുന്നണിക്ക് സാധിച്ചു. 160 സീറ്റുകളിലാണ് മുന്നണി ലീഡ് ചെയ്യുന്നത്. ബി ജെ പിയാണ് നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി. 105 സീറ്റിൽ മത്സരിച്ച പാർട്ടി 77 ഓളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.അതേസമയം ബിഹാറിൽ ശക്തമായ തിരിച്ചുവരവാണ് ജെ ഡി യു കാഴ്ചവെച്ചിരിക്കുന്നത്. 101 സീറ്റിലാണ് ഇക്കുറി പാർട്ടി മത്സരിച്ചത്. 74 ഓളം സീറ്റുകളിലാണ് ജെ ഡി യു ലീഡ്.




Feedback and suggestions