Mock drills states bordering Pakistan
31, May, 2025
Updated on 31, May, 2025 27
![]() |
അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷാ ഡ്രിൽ നടക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രിൽ. പഞ്ചാബ്, ജമ്മുകശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷാ ഡ്രിൽ നടക്കുക. ബ്ലാക് ഔട്ടുകളും അപായ സൈറണുകളും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും.
കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം പാക് ഭീകരത ലോകത്തിനു മുൻപിൽ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ റഷ്യ, ജപ്പാൻ, യുഎഇ, ഫ്രാൻസ്, ഇൻന്തോനേഷ്യ, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.