ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു


4, November, 2025
Updated on 4, November, 2025 31


രാജ്യാന്തര സമുദ്രാതിർത്തി രേഖ (ഐ.എം.ബി.എൽ.) മറികടന്നതിന് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 31 പേർ തമിഴ്നാട് സ്വദേശികളും നാലുപേർ പുതുച്ചേരിയിൽ നിന്നുള്ളവരുമാണ്. രാമേശ്വരത്തിനടുത്തുവെച്ചാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.


ഈ സംഭവത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ ആശങ്ക രേഖപ്പെടുത്തുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.




Feedback and suggestions