20, October, 2025
Updated on 20, October, 2025 69
ഇന്ത്യക്കാര്‍ ഒന്നാകെ ആഘോഷിക്കുന്ന അല്ലെങ്കില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇന്ന് രാജ്യമൊന്നാകെയുള്ള ജനങ്ങള്‍ ദീപാവലി ആഘോഷങ്ങളില്‍ മുഴുകും, നാടും നഗരവുമെല്ലാം ദീപപ്രഭയാല്‍ ജ്വലിക്കും. ദീപാവലി ദിനത്തില്‍ ദീപങ്ങള്‍ തെളിയുന്നത് വഴിയോരങ്ങളിലും വീടുകളിലും മറ്റും മാത്രമല്ല, ഓരോരുത്തരുടെയും മനസുകളില്‍ കൂടിയാണ്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് നടക്കുന്നത്. ജാതിമതഭേദമന്യേ എല്ലാവരും ഈ ആഘോഷ പരിപാടികളുടെ ഭാഗമാകും.
എന്ത് ആഘോഷമായാലും നമ്മുടെ പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്താതെ അതെങ്ങനെ പൂര്‍ണമാകും. നമ്മുടെ സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നുകൊണ്ടാകട്ടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷവും.