ജംഷേദ്പുർ: ഝാർഖണ്ഡിൽ പുതിയ രണ്ട് മൃഗശാലകൾ സ്ഥാപിക്കുന്നതായി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും (പിസിസിഎഫ്) ചീഫ് വൈൽഡ്‌ലൈഫ് വാർഡനുമായ പരിതോഷ് ഉപാധ്യ അറിയിച്ചു.
ഗിരിദിഹ്, ദുംക ജില്ലകളിലാകും മൃഗശാല സ്ഥാപിക്കുക. ഇതോടൊപ്പം പലാമു ജില്ലയിൽ ടൈഗർ സഫാരിയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ സംസ്ഥാനത്ത് രണ്ട് പുതിയ മൃഗശാലകളും ഒരു ടൈഗർ സഫാരിയും ലഭിക്കുമെന്ന് പരിതോഷ് ഉപാധ്യായ അറിയിച്ചു.
സംസ്ഥാനത്ത് വരുന്ന രണ്ട് പുതിയ മൃഗശാലകളും ടൈഗർ സഫാരിയും വന്യജീവികളുമായി ബന്ധപ്പെട്ട അറിവ് ശക്തിപ്പെടുത്താൻ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.