എട്ടു വയസ്സുകാരൻ കുർക്കുറെ വാങ്ങാൻ 20 രൂപ ചോദിച്ചു അവസാനം അമ്മയ്ക്കും സഹോദരിമെതിരെ പോലീസിൽ പരാതി


4, October, 2025
Updated on 4, October, 2025 24


മധ്യപ്രദേശ് : കുർക്കുറെ വാങ്ങാൻ 20 രൂപ ചോദിച്ചതിന് അമ്മയും സഹോദരിയും മർദ്ദിച്ചതിനെ തുടർന്ന് എട്ട് വയസ്സുകാരൻ പോലീസിൽ പരാതി. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലാണ് എട്ട് വയസ്സുകാരൻ പോലീസിൻ്റെ അടിയന്തര സഹായ നമ്പറായ 112-ൽ വിളിച്ച് പരാതിപ്പെട്ടു.



കുട്ടി പരാതിപ്പെടുന്നതിൻ്റെയും പോലീസ് ഉദ്യോഗസ്ഥർ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കുന്നതിൻ്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്.



കോട്‌വാലി പോലീസ് സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന ഖുത്തർ ഔട്ട്‌പോസ്റ്റിന് കീഴിലുള്ള ചിത്തർവായ് കാല ഗ്രാമത്തിലാണ് സംഭവം നടന്നത്. പരാതിപ്പെട്ടതിന് ശേഷം കുട്ടി കരയാൻ തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ഉടൻ സ്ഥലത്തെത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. സംഭാഷണത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


പരാതി ലഭിച്ചതിനെ തുടർന്ന് ഡയൽ 112 പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വിശ്വകർമ്മ സംഭവസ്ഥലത്തേക്ക് ഉടൻ പാഞ്ഞെത്തി. അദ്ദേഹം കുട്ടിയെയും അമ്മയെയും വിളിച്ചു കൗൺസിലിംഗ് നൽകുകയും കുട്ടിയെ മർദ്ദിക്കരുതെന്ന് അമ്മയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ, അദ്ദേഹം കുട്ടിക്ക് കുർക്കുറെ വാങ്ങി നൽകുകയും ചെയ്തു.




Feedback and suggestions