ആക്രമണം അതിരൂക്ഷം: വടക്കന്‍ ഗാസയില്‍ നിന്നും കൂട്ടപ്പാലായനം

Attacks intensify: Mass evacuations from northern Gaza
17, September, 2025
Updated on 17, September, 2025 44

നേർകാഴ്ച അമേരിക്ക - കേരള പീഡിയ ന്യൂസ്

ഗാസ: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ കരമാര്‍ഗത്തിലുള്ള ആക്രമണം രൂക്ഷമാക്കിയതിനു പിന്നാലെ ഈ മേഖലയില്‍ നിന്നും പാലസ്തീനികള്‍ കൂട്ടപ്പാലായനം ആരംഭിച്ചു. കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗാസ കത്തുകയാണെന്നു ഇസ്രയേല്‍ പ്രിതരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

ആയിരക്കണക്കിന് പലസ്തീനികളാണ് ഇവിടെ നിന്നും മറ്റു മേഖലകൡലേക്ക് പാലയനം ചെയ്യുന്നത്. ഹമാസിന്റെ 3000 ത്തിലധികം വരുന്ന പോരാളികളെ ഇല്ലാതാക്കുക എന്നതാണ് ഇസ്രയേല്‍ കരമാര്‍ഗം നടത്തുന്ന ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ ഈ മേഖലയില്‍ ഇസ്രയേല്‍ രംഗത്തിറക്കുന്നുണ്ട്.

‘ഭീകരവാദികളെ തകര്‍ക്കുന്നതിന്റെ ഭാഗമായി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കാനാണഅ ഇസ്രയേല്‍ സൈന്യം ശ്രമിക്കുന്നതെന്നും ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ പരാജയപ്പെടുത്താനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഐഡിഎഫ് സൈനികര്‍ ശക്തമായി പോരാടുന്നതായും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Feedback and suggestions