കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ

India appoints new High Commissioner to Canada
29, August, 2025
Updated on 29, August, 2025 51

India appoints new High Commissioner to Canada

കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ. സ്പെയിനിലെ ഇന്ത്യൻ അംബാസിഡറായ ദിനേഷ് കെ പട്നായിക്കാണ് പുതിയ ഹൈക്കമ്മീഷണർ. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ദിനേഷ് കെ പട്നായിക്ക്. പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് കാനഡയിൽ ഒരു ഹൈക്കമ്മീഷണർ ഉണ്ടാകുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ – കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന പ്രതീക്ഷകൾ ഉടലെടുത്തിരുന്നു.

ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉലഞ്ഞ ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാനഡയിലെ ഹൈക്കമ്മീഷണറെ ഇന്ത്യ പിന്‍വലിച്ചത്.

കനേഡിയൻ മണ്ണിൽ വെച്ച് ഖലിസ്ഥാന്‍ ഭീകര പ്രവര്‍ത്തകനായ ഹര്‍ദീപ് സിങ്നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.






Feedback and suggestions