Accused who escaped from Feroke Police Station caught
14, August, 2025
Updated on 14, August, 2025 17
![]() |
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. അസം സ്വദേശി പ്രസൻജിത്ത് ആണ് പിടിയിലായത്. ഫറോക്കിൽ സ്കൂളിൻ്റെ ശുചിമുറിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഇന്നലെ രാത്രി വൈദ്യപരിശോധനയ്ക്ക്ശേഷം സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പോക്സോ കേസിലെ പ്രതി ചാടിപ്പോയത്. പോലീസ് സ്റ്റേഷൻ്റെ പുറകിലൂടെയാണ് പ്രതി ചാടിപ്പോയത്. പ്രതിയെ രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ, വിലങ്ങണിയിച്ച് ബെഞ്ചിലിരുത്തിയിരിക്കുകയായിരുന്നു. ഈ സമയം പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു.