PM Modi at Bangalore: പ്രധാനമന്ത്രി ബെംഗളൂരുവില്‍; മെട്രോ യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്യും

PM Modi at Bangalore
11, August, 2025
Updated on 11, August, 2025 24

PM Modi at Bangalore: മെട്രോ ലൈന്‍ ആര്‍വി റോഡിനെ, ബൊമ്മസാന്ദ്രയുമായി, ഇലക്ട്രോണിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന പാതയാണ്.

PM Modi at Bangalore: നമ്മ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 19.15 കിലോമീറ്റര്‍ നീളമുള്ള മെട്രോ ലൈന്‍ ആര്‍വി റോഡിനെ, ബൊമ്മസാന്ദ്രയുമായി, ഇലക്ട്രോണിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന പാതയാണ്. നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ലൈനിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും.

ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി ബെംഗളൂരുവിൽ നഗര കണക്റ്റിവിറ്റി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. പ്രധാനമന്ത്രി മോദി ഒരു പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും. കുറയും. നിലവില്‍ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിര്‍മിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിടും. 

5,057 കോടി ചെലവില്‍ നിര്‍മ്മിതമായ യെല്ലോ ലൈനില്‍ 16 സ്റ്റേഷനുകള്‍ ഉണ്ട്. ആര്‍വി റോഡ്, രാഗി ഗുദ്ദ, ജയദേവ ആശുപത്രി, ബിടിഎം ലേഔട്ട്, സില്‍ക്ക് ബോര്‍ഡ്, ബൊമ്മന ഹള്ളി, ഹോംഗ സാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ക സാന്ദ്ര, ഹോസ റോഡ്, ബെറട്ടേന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ കൊനപ്പന അഗ്രഹാര, ഹുസ്‌കൂര്‍ റോഡ്, ഹെബ്ബ ഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്‌റ്റേഷനുകള്‍. രാവിലെ 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് മെട്രോ സര്‍വീസ്. തുടക്കത്തില്‍ മൂന്ന് ഡ്രൈവറില്ലാ ട്രെയിനുകള്‍ 25 മിനിട്ട് ഇടവേളയില്‍ ഓടും

വന്ദേഭരത് ഫ്ലാഗ്ഓഫ്

ഒരു വന്ദേഭാരത് ഉള്‍പ്പെടെ മൂന്ന് പുതിയ തീവണ്ടികള്‍ പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും. ബെംഗളൂരു-ബെളഗാവി വന്ദേഭാരത് വണ്ടിയുടെ ഫ്‌ളാഗ് ഓഫാണ് ആദ്യത്തേത്. അമൃത്സര്‍-ശ്രീ മാതാ വൈഷ്ണോദേവി കത്ര വണ്ടിയുടെയും നാഗ്പൂര്‍-പൂണെ വണ്ടിയുടെയും വെര്‍ച്വല്‍ ഫ്‌ലാഗ് ഓഫും നിര്‍വഹിക്കും. രാവിലെ 11-ന് ബെംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേസ്റ്റേഷനിലാണ് ചടങ്ങ്. 

തുടര്‍ന്ന് 11.40-ന് ആര്‍വി റോഡ് മെട്രോ സ്റ്റേഷനിലെത്തി യെല്ലോ ലൈനിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. തുടര്‍ന്ന് അവിടെനിന്ന് മെട്രോയില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി ഇലക്ട്രോണിക്‌സ് സിറ്റി മെട്രോ സ്റ്റേഷനിലെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ ഇലക്ട്രോണിക്‌സ് സിറ്റിയിലെ ഐഐഐഐടി ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തില്‍ സംബന്ധിക്കാനെത്തും. മെട്രോ മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കും




Feedback and suggestions