ഇന്ത്യയുടെ പുതിയ മിസൈല്‍ പരീക്ഷണം: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വ്യോമമേഖല അടച്ചിടുമെന്ന് അധികൃതര്‍

ഇന്ത്യയുടെ പുതിയ മിസൈല്‍ പരീക്ഷണം: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വ്യോമമേഖല അടച്ചിടുമെന്ന് അധികൃതര്‍
26, May, 2025
Updated on 30, May, 2025 15

ഇന്ത്യയുടെ പുതിയ മിസൈല്‍ പരീക്ഷണം: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വ്യോമമേഖല അടച്ചിടുമെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടുമെന്ന് അധികൃതര്‍. മേയ് 23, 24 തിയതികളില്‍ മൂന്ന് മണിക്കൂര്‍ വീതമാണ് അടച്ചിടുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7 നും 10 നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളിലൂടെയും ചുറ്റുമുള്ള വ്യോമാതിര്‍ത്തി 500 കിലോമീറ്ററുമാണ് പരീക്ഷണ പരിധി.

ഈ സമയത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലൂടെ മുകളിലൂടെയും വിമാന സര്‍വീസ് നടത്തുന്നതിന് അനുമതിയില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ പുറപ്പെടുവിച്ച നോട്ടീസ് ടു എയര്‍മാനില്‍ വ്യക്തമാക്കുന്നു. ഒരു സിവിലിയന്‍ വിമാനവും നിര്‍ദ്ദിഷ്ട വ്യോമാതിര്‍ത്തിയ്ക്കപ്പുറമുള്ള ഉയരത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകള്‍ അടച്ചിടും.

ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ ഇന്ത്യ മുമ്പും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബാലിസ്റ്റിക് മിസൈല്‍, 2025 ജനുവരിയില്‍ സാല്‍വോ മോഡില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ എന്നിവ ഇവിടെ പരീക്ഷിച്ചിരുന്നു.




Feedback and suggestions