Argentine Football Association says Kerala government violated contract
9, August, 2025
Updated on 9, August, 2025 71
![]() |
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ.
കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രംഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്
കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിമന്ത്രി വി അബ്ദു റഹിമാനും സ്പോൺസറും ആവർത്തിക്കുന്നതിനിടെ മെസ്സിപ്പട അമേരിക്കയിലേക്കെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒക്ടോബറിൽ കേരളത്തിൽ എത്താൻ അസൌകര്യമുള്ളതായി അർജന്റീന അറിയിച്ചതായി കായികമന്ത്രി വി അബ്ദു റഹിമാൻ അറിയിച്ചിരുന്നു