Government aims to formulate a film policy by January
4, August, 2025
Updated on 4, August, 2025 0
![]() |
സിനിമ കോൺക്ലേവ് പൂർത്തിയായതിന് പിന്നാലെ സിനിമാനയ രൂപീകരണ ചർച്ചകളിലേക്ക് കടക്കാൻ സർക്കാർ. മൂന്നുമാസത്തിനുള്ളിൽ സിനിമാനയം രൂപീകരിക്കും എന്നാണ് സർക്കാർ അവകാശവാദം. കോൺക്ലേവിൽ ഉയർന്ന് വന്ന നിർദേശങ്ങൾ ക്രോഡീകരിക്കുകയാണ് സർക്കാരിൻ്റെ ആദ്യ പദ്ധതി. പിന്നാലെ ഉൾപ്പെടുത്തേണ്ട അഭിപ്രായങ്ങൾ വിദഗ്ധസമിതി പരിശോധിക്കും. ജനുവരിക്കുള്ളിൽ സിനിമ നയം രൂപീകരിക്കാനാകുമെന്ന നിലയിലാണ് തുടർ നീക്കങ്ങൾ
സിനിമ സംഘടനകൾ തമ്മിൽ കോൺക്ലേവിൽ വലിയ തർക്കം ഉണ്ടാകുമെന്ന് സാംസ്കാരിക വകുപ്പിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അത്തരം തർക്കങ്ങൾ ഉണ്ടാവാത്തത് സർക്കാരിന് ആശ്വാസമാണ്. എല്ലാ സംഘടനകളും നയ രൂപീകരണത്തിന് പൂർണ്ണപിന്തുണ നൽകിയിട്ടുണ്ട്. നയരൂപീകരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാന സിനിമാ സംഘടനകളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും.
അതേസമയം സിനിമ കോൺക്ലേവ് വേദിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തം. സ്ത്രീകളും ദളിത് വിഭാഗക്കാരും ആയതുകൊണ്ട് മാത്രം സിനിമ നിർമ്മിക്കാൻ സർക്കാർ പണം നൽകരുത് എന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം. പരാമർശത്തെ തള്ളി സിനിമ മേഖലയിൽ നിന്നുതന്നെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ വേദിയിൽ വച്ച് അടൂർ ഗോപാലകൃഷ്ണനെ തിരുത്തിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിക്കുകയായിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി പേരാണ് അടൂർ ഗോപാലകൃഷ്ണനെ തിരുത്തി രംഗത്ത് എത്തിയത്.