2 terrorists killed in encounter in J-K’s Poonch
30, July, 2025
Updated on 30, July, 2025 2
![]() |
ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. ഒരു ഭീകരന്‍ അറസ്റ്റില്‍. നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഓപ്പറേഷന്‍ ശിവശക്തിയുടെ ഭാഗമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ ശിവശക്തി. ജമ്മു കാശ്മീരിലെ പുഞ്ചില്‍ സംശാസ്പദമായി ചിലരെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ശിവശക്തി ആരംഭിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ സൈന്യം അറസ്റ്റ് ചെയ്തു