ഐ എസ് എൽ ഇനി തുടരുമോ? അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന കേസിൽ കോടതി വിധി ഇന്ന്

Court verdict in All India Football Federation constitution case today
18, July, 2025
Updated on 18, July, 2025 5

Court verdict in All India Football Federation constitution case today

മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന സംബന്ധിച്ച കേസിൽ തീരുമാനം ആകാത്തതും കാരണം ആകെ താളം തെറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. ഇതേ തുടർന്ന് ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായ ഐ എസ് എൽ വരെ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. AIFF ഭരണഘടന സംബന്ധിച്ച കേസിൽ വിധി വന്നാൽ മാത്രമേ MRA അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. കൃത്യമായ തിരഞ്ഞെടുപ്പ് നടത്തി, ഭാരവാഹികളെ തിരഞ്ഞെടുത്ത് AIFF നിയമാവലി അന്തിമമാക്കിയിട്ട് മതി MRA യുടെ കാര്യത്തിലുള്ള ഇടപെടൽ എന്ന നിലപാട് സുപ്രീം കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നു

എന്നാൽ, കേസിൽ ഇന്ന് കോടതി വിധി പറയും. ഈ വിധി ഇന്ത്യൻ ഫുട്ബോളിന്റെയും, ഐ എസ് എല്ലിന്റെയും ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും. ആദ്യമുണ്ടായിരുന്ന കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടർന്ന് വന്ന പുതിയ കമ്മിറ്റി രൂപീകരിച്ച ഭരണഘടനക്ക് എതിരെ സ്റ്റേറ്റ് അസോസിയേഷൻ രംഗത്ത് വന്ന ചെയ്ത ഒരു കേസാണ് ഇത്. എന്നാൽ, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണം എന്ന തരത്തിൽ വിധി വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന് നൽകാൻ പോകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. കാരണം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്, ഭരണഘടന രൂപീകരിക്കുക എന്നത് എളുപ്പമല്ല. അത് ഐ എസ് എല്ലിന്റെ അടക്കം ഭാവി അനിശ്ചിതത്വത്തിലാക്കും.

MRA പുതുക്കാതെ ഐ എസ് എൽ തുടങ്ങാനാകില്ലെന്ന് FSDL നേരത്തെ തന്നെ അറിയിച്ചിരുന്നു. കോടതി വിധി അനുസരിച്ച് മാത്രമേ അതിൽ AIFF ന് തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. അതിനാൽ, ഐ എസ് എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മാത്രവുമല്ല, ഐ എസ് എല്ലിന് മുന്നോടിയായുള്ള പ്രീ-സീസൺ തുടങ്ങേണ്ട ഘട്ടമാണിത്. എന്നാൽ, ഈ അനിശ്ചിതത്വം കാരണം പ്രീ-സീസൺ ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. ഇതിൽ താരങ്ങളും, മറ്റ്ക്ലബ് അംഗങ്ങളും ആശങ്കയിലുമാണ്


Feedback and suggestions

Related news