അഹമ്മദാബാദ് വിമാനദുരന്തം; വിമാനത്തിന്റെ സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് വാൾസ്ട്രീറ്റ് ജേണൽ

Ahmedabad plane crash: Senior pilot of plane under suspicion
17, July, 2025
Updated on 17, July, 2025 7

Ahmedabad plane crash: Senior pilot of plane under suspicion

അഹമ്മദാബാദ് വിമാനദുരന്തത്തിൽ, വിമാനത്തിന്റെ സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് വാൾസ്ട്രീറ്റ് ജേണൽ. ഫ്യുവൽ സ്വിച്ച് കട്ട് ചെയ്തത് സീനിയർ പൈലറ്റ് സുമീത് സബർവാൾ എന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിലുള്ളത്. ഏകപക്ഷീയ റിപ്പോർട്ടെന്നായിരുന്നു ഇന്ത്യൻ വ്യോമയാനമന്ത്രാലയത്തിന്റെയും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെയും പ്രതികരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ സംശയങ്ങള്‍ ബാക്കിനിര്‍ത്തിയാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയില്‍ പഴിചാരാനാണ് ശ്രമമെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിറക്കിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമറിപ്പോര്‍ട്ടിന് കാത്തിരിക്കാമെന്നുമാണ് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവിന്റെ പ്രതികരണം.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-നാണ് 242 യാത്രക്കാരുമായി പറന്നുയരവേ വിമാനത്താവളത്തിനുസമീപം തകര്‍ന്നുവീണത്. ഒരുമാസം തികയുന്ന ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.


Feedback and suggestions

Related news