സംഘടനാ ദൗർബല്യം പരിഹരിക്കണമെങ്കിൽ യുവാക്കളെയും വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്

To address organizational weakness, youth and students should be encouraged to: Cherian Philip
15, July, 2025
Updated on 15, July, 2025 28

കേരള പീഡിയ ന്യൂസ്

തിരു : പോലീസ് മർദ്ദനമേറ്റ് ആശുപത്രിയിലും കള്ളക്കേസുകളിൽ ജയിലിലും കഴിയേണ്ടി വരുന്ന പീഡിതരായ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്.

ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നത്. അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. ആദർശപരമായ സാഹസിക ബുദ്ധിയുള്ള ചെറുപ്പക്കാർ അപക്വത കാട്ടിയാൽ മുതിർന്നവർ അവരോട് പൊറുക്കണം.

കെ.എസ്.യു , യൂത്ത് കോൺഗ്രസ് സംഘടനകളെ അവഗണിച്ചതിനാൽ പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്കു കാരണം. സംഘടനാ ദൗർബല്യം പരിഹരിക്കണമെങ്കിൽ യുവാക്കളെയും വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കണം. ഇവരിലൂടെ മാത്രമാണ് കോൺഗ്രസിൻ്റെ വളർച്ചയും ഉയർച്ചയും.

കെ. എസ്. യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ അധികാര സ്ഥാനങ്ങളിലെത്തിയ പലരുമാണ് പിന്നിട് പുതിയ തലമുറയുടെ ശത്രുക്കളായി മാറിയത്. പുറകിൽ നിന്നും ആരും വരാതിരിക്കാൻ കടന്നുപോകുന്ന പാലങ്ങൾ തകർക്കുകയെന്ന ഹിറ്റ്ലറുടെ യുദ്ധതന്ത്രമാണു ഇവർ സ്വീകരിച്ചത് - ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.




Feedback and suggestions