ഫിൽക്കയുടെ ഹിച്ച്കോക്ക് ചലച്ചിത്രമേള
22, May, 2025
Updated on 30, May, 2025 17
![]() |
തിരു.
സസ്പെൻസ്, ത്രില്ലർ, ഹൊറർ, സൈക്കോളജി വിഷയങ്ങൾ ആസ്പദമാക്കിയുളള ക്ലാസിക് ചലച്ചിത്ര ശിൽപ്പങ്ങളുടെ സൃഷ്ടാവായ ആൽഫ്രഡ് ഹിച്ച്കോക്കിൻെറ നാല് സിനിമകൾ
ഫിൽക്ക ഫിലിം സൊസൈറ്റിയുടെ
ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ
മെയ് 25 ഞായറാഴ്ച
പ്രദർശിപ്പിക്കും.
പ്രസ് ക്ലബിനു സമീപമുളള ജോയിന്റ് കൗൺസിൽ ഹാളിൽ രാവിലെ 9.30 ന് ആരംഭിക്കും. ചലച്ചിത്ര മേളയിൽ
സൈക്കോ, റിയർ വിൻഡോ, വെർട്ടിഗോ, ദി ബേർഡ്സ് എന്നീ സിനിമകളാണുളളത്. സിനിമകളെ കുറിച്ചുള്ള നിരൂപണം www.filca.in ൽ ലഭിക്കും. പ്രവേശനം സൗജന്യം. ഫോൺ 80890 36090, 96336 70050.