An unannounced emergency Shashi Tharoor must oppose: Cherian Philip
11, July, 2025
Updated on 11, July, 2025 21
![]() |
തിരു: ഇന്ത്യയിലും കേരളത്തിലും നിലവിലുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ എതിർക്കാനുള്ള ആർജ്ജവം ശശി തരൂർ കാണിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. നരേന്ദ്ര മോദിയും പിണറായി വിജയനും ഇപ്പോൾ ഏകാധിപതികളായാണ് വാഴുന്നത്. പാർട്ടിയും ഭരണവും അവരുടെ ചൊൽപ്പടിയിലാണ്. സാർവത്രികമായി അധികാരദുർവിനിയോഗമാണ് നടക്കുന്നത്. ഭരണകൂട ഭീകരത അഴിഞ്ഞാടുന്നു. എതിർക്കുന്ന മാധ്യമങ്ങളെ വേട്ടയാടി കീഴടക്കുന്നു. സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിലൊന്നും പ്രതികരിക്കാതെ ജനപ്രതിനിധിയായ ശശി തരൂർ കുറ്റകരമായ മൗനം തുടരുകയാണെന്നു ചെറിയാൻ ഫിലിപ്പ്.