കേരളത്തിൽ ഒരു ചലച്ചിത്ര യൂണിവേഴ്സിറ്റി ഉണ്ടാവണം - ഫിൽക്ക ഫിലിം സൊസൈറ്റി

There should be a film university in Kerala - FILCA Film Society
10, July, 2025
Updated on 10, July, 2025 130

കേരള പീഡിയ ന്യുസ്

തിരു: ഒരുപാട് സങ്കീർണതകൾക്കും പ്രതിസന്ധികൾക്കും ഇടയിലൂടെയാണ് ഫിലിം സൊസൈറ്റികൾ കടന്നുപോകുന്നത്. ചലച്ചിത്ര യൂണിവേഴ്സിറ്റി എന്ന ഒരു സങ്കല്പം ഫിൽക്ക മുന്നോട്ട് വയ്ക്കുന്നു. കേരളത്തിൽ ഒരു ചലച്ചിത്ര യൂണിവേഴ്സിറ്റി ഉണ്ടാകുമെങ്കിൽ അതിന് കീഴിൽ ഫിലിം സൊസൈറ്റികളെയും ചലച്ചിത്ര അക്കാദമിയെയും ദൃശ്യമാധ്യമ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏകോപിപ്പിക്കാൻ സാധിക്കും. 

 സാംസ്കാരിക വകുപ്പ് ഫിലിം സൊസൈറ്റികൾക്കായി നൽകുന്ന 50 ലക്ഷം രൂപയുടെ ഗ്രാൻ്റ് കൃത്യമായി അർഹതപ്പെട്ട ഫിലിം സൊസൈറ്റികൾക്ക് നൽകുന്ന ഒരു സംവിധാനം ഉണ്ടാകണം. മികച്ച പാഠ്യ പദ്ധതികളും പ്രദർശനങ്ങളും പുതിയ തൊഴിലവസരങ്ങളും സൗന്ദര്യ മൂല്യങ്ങളും ചലച്ചിത്ര രംഗത്ത് ക്രമീകരിക്കാൻ സാധിക്കുമെന്ന് ഫിൽക്ക ഫിലിം സൊസൈറ്റിയ്ക്ക് വേണ്ടി സാബു ശങ്കർ പറഞ്ഞു. 

 കേരളത്തിൻെറ ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം വിശ്വ ചലച്ചിത്രകാരൻ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിലെ ടി. എൻ. ജി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ നാൽപ്പതോളം 

ആദ്യഘട്ട ( 1965 -1980) ഫിലിം സൊസൈറ്റി പ്രവർത്തകരെയും ചലച്ചിത്ര നിരൂപകരെയും ആദരിച്ചു. 

 ഫിലിം സൊസൈറ്റി കൂട്ടായ്മ ചെയർമാൻ എ. മീരാസാഹിബ് അധ്യക്ഷനായി. സൂര്യ കൃഷ്ണമൂർത്തി, വിജയകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര വികസന കോർപ്പറേഷൻ എം. ഡി. പ്രിയദർശൻ, രാജാജി മാത്യു തോമസ്, ജോസ് തെറ്റയിൽ, എം. എഫ്. തോമസ്, വി. രാജകൃഷ്ണൻ , വി. കെ. ചെറിയാൻ, ഇ. ജെ. ജോസഫ്, വി. മോഹന കൃഷ്ണൻ, രാജശേഖരൻ നായർ, ടി. ടി. തോമസ്, മണമ്പൂർ രാജൻ ബാബു , അരവിന്ദൻ വല്ലച്ചിറ , തേക്കിൻകാട് ജോസഫ് , പ്രശാന്ത് രാജൻ , സ്വാഗത കമ്മറ്റി ജനറൽ കൺവീനർ ചെറിയാൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി സാബു ശങ്കർ നന്ദി പറഞ്ഞു.

Feedback and suggestions

Related news