ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്

SFI study strike today
10, July, 2025
Updated on 10, July, 2025 5

SFI study strike today

എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയാണ് പ്രതിഷേധം എന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു. കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ എത്തിയാൽ തടയുമെന്നും എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്ന് കേരള സർവകലാശാലയിലേക്ക് ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

അതിനിടെ വിദേശത്തുനിന്ന് തിരികെയെത്തിയ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തും. കഴിഞ്ഞദിവസം അവധി അപേക്ഷ നൽകിയ രജിസ്ട്രാർ കെ എസ് അനിൽകുമാറും ഇന്ന് യൂണിവേഴ്സിറ്റിയിൽ എത്തിയേക്കും. സസ്പെൻഷൻ നടപടി പിൻവലിച്ചിട്ടില്ലെന്നും യൂണിവേഴ്സിറ്റിയിലേക്ക് വരാൻ പാടില്ലെന്നും കാണിച്ച് രജിസ്ട്രാർക്ക് വൈസ് ചാൻസിലർ കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ ലീവ് അപേക്ഷ നൽകിയെങ്കിലും മോഹന്‍ കുന്നുമ്മൽ അപേക്ഷ പരിഗണിക്കാതെ തള്ളിയിരുന്നു. കെ എസ് അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തിയാൽ തുടർ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.




Feedback and suggestions

Related news