children without religion are promises says justice vg arun
9, July, 2025
Updated on 9, July, 2025 23
![]() |
കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മതം വെളിപ്പെടുത്താത്ത മാതാപിതാക്കളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുൺ. കേരള യുക്തിവാദി സംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മതത്തിന്റെ കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയച്ച നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഈ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. കാരണം, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും’ – ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. വർധിച്ച് വരുന്ന സൈബർ ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സൈബർ അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ തനിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇത്തരം വാക്കുകൾ ഉപയോഗിച്ച് സ്വന്തം ഭാഷയെ മലിനമാക്കാൻ മലയാളിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ജസ്റ്റിസ് വി ജി അരുൺ ചോദിച്ചു.
എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കാൻ യുക്തിവാദി സംഘം നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം. മതം വെളിപ്പെടുത്താത്തതിന്റെ പേരിൽ സാമ്പത്തിക സംവരണം നിഷേധിക്കരുതെന്ന് 2022ൽ സുപ്രധാന വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് വി ജി അരുൺ. ആരെയും ഒരു മതത്തിൽ തളച്ചിടാൻ കഴിയില്ലെന്നും സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ മറ്റൊരു കേസിൽ ജസ്റ്റിസ് വി ജി അരുൺ നിരീക്ഷിച്ചിട്ടുണ്ട്.