ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനോദ്ഘാടനം

Inauguration of Journalism Institute
9, July, 2025
Updated on 9, July, 2025 23

കേരള പീഡിയ ന്യൂസ്

തിരുവനന്തപുരം: പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ ജേർണലിസം പി.ജി ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് പ്രവേശനോത്സവം ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഉദ്ഘാടനം ചെയ്തു. ചൊവ്വ രാവിലെ 9:30ന് ടി. എൻ. ജി ഹാളിൽ നടന്ന ചടങ്ങിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ്.പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എക്സിക്യൂട്ടീവ് ‌ഡയറക്ടർ തോമസ് ജേക്കബ് പത്രപ്രവർത്തനത്തിൻ്റെ രീതിയും പ്രാധാന്യവും വിശദീകരിച്ചു . പ്രസ്സ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ വിനിഷ് വി. നന്ദിയും പറഞ്ഞു.




Feedback and suggestions