Minister Veena George: We should ask those protesting against me about them
7, July, 2025
Updated on 7, July, 2025 18
![]() |
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ തനിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ കാര്യം അവരോട് തന്നെ ചോദിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ട്വന്റി ഫോറിനോട് പറഞ്ഞു. പാലക്കാട് നിപ അവലോകന യോഗത്തിൽ എത്തിയതായിരുന്നു മന്ത്രി. പകൽ വെളിച്ചത്തിലല്ലാത്ത മന്ത്രിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ ആക്ഷേപങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. പകൽ 7 മണി തങ്ങളുടെ നാട്ടിലൊക്കെ പകൽ തന്നെയാണ്. കേരളത്തിൽ മറ്റ് നാട്ടിൽ എങ്ങിനെയാണെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
നിപയിൽ ആശങ്ക തുടരുകയാണ്. പാലക്കാട് ജില്ലയിൽ ആദ്യമായിട്ടാണ് നിപ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. നിപ സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ പരിശോധന ഫലങ്ങൾ ഇതുവരെ വന്നതെല്ലാം നെഗറ്റീവ് ആണെന്നും ഇന്ന് മെഡിക്കൽ കോളജിൽ അവലോകനയോഗം ചേരുമെന്നും മന്ത്രി വീണാ ജോർജ് ട്വന്റി ഫോറിനോട് പറഞ്ഞു.