Dalai Lama turns 90 tomorrow: Believers in meditation
6, July, 2025
Updated on 6, July, 2025 57
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ തൊണ്ണൂറാം വാർഷികാഘോഷത്തിന്റെ നിറവിലാണ് ഹിമാചൽപ്രദേശിലെ ധരംശാല. നാളെയാണ് ദലൈലാമയുടെ തൊണ്ണൂറാം ജൻമദിനം. നാളെ നടക്കുന്ന പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധകോണിൽ നിന്നുള്ള ബുദ്ധമത വിശ്വാസികൾ ധരംശാലയിൽ എത്തിച്ചേർന്നിട്ടുണ്ട്.
കേന്ദ്രമന്ത്രിമാർ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ഉൾപ്പടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തന്റെ മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് ബുധനാഴ്ച ദലൈലാമ പ്രഖ്യാപിച്ചിരുന്നു. 15ാം ദലൈലാമയെ കണ്ടെത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലി ദലൈലാമയും ചൈനീസ് സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ദലൈലാമയെ നിശ്ചയിക്കാൻ സ്വർണകലശത്തിൽനിന്നു നറുക്കെടുക്കുന്നതടക്കം ചൈനയ്ക്കു പരമ്പരാഗത അവകാശമുണ്ടെന്നാണ് ചൈനീസ് സർക്കാരിന്റെ നിലപാട്.