Governor’s Power; Education Department Likely to Grant Approval Today
4, July, 2025
Updated on 4, July, 2025 1
![]() |
സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പാഠഭാഗങ്ങൾക്കാണ് അംഗീകാരം നൽകാൻ ഒരുങ്ങുന്നത്.
പരിഷ്കരിച്ച സാമൂഹ്യ പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന് അംഗീകാരം നൽകാനാണ് കരിക്കുലം കമ്മിറ്റി ചേരുന്നത്.
പത്താംക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെ കുറിച്ച് പറയുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദ്ദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള സമീപകാല കോടതി വിധികളും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനാധിപത്യ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങളാണെന്നും കുട്ടികള്‍ ഒരു കാര്യവും തെറ്റായി മനസിലാക്കാന്‍ പാടില്ല എന്നുമാണ് തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാല്‍ ആ പ്രസംഗം ഗവര്‍ണര്‍ പിന്‍വലിക്കണം. ഈ അവസരത്തില്‍ കുട്ടികള്‍ ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് പഠിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. അടുത്ത വര്‍ഷം 11, 12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.