വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമരഗീതങ്ങള്‍ അവതരിപ്പിച്ച് ട്രിവാന്‍ട്രം സിംഗേഴ്‌സ് കളക്ടീവ്

singers collective trivandrum maithri program
30, June, 2025
Updated on 30, June, 2025 1

singers collective trivandrum maithri program

തിരുവനന്തപുരം എസ് സി എം പ്രോഗ്രാം സെന്ററും സിംഗേഴ്‌സ് കളക്ടീവ് ട്രിവാന്‍ട്രവും സംയുക്തമായിഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സമരഭൂമികളില്‍ പിറവി എടുത്ത ഗാനങ്ങളുമായി മൈത്രി സംഗീതസായാഹ്നം ഒരുക്കി. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ഈ ഗാനങ്ങള്‍ ഏവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. നീതി, സമത്വം, സാഹോദര്യം, ലോകസമാധാനം പരസ്ഥിതി നീതി മുതലായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഗാനങ്ങള്‍. (singers collective trivandrum maithri program)

പശ്ചിമ ബംഗാളില്‍ 1946 ല്‍ നടന്ന തേഭാഗാ സമര ഗാനവും ജാര്‍ഖണ്ടില്‍ ബോക്‌സൈറ്റ് ഖനനത്തിനെതിരെയുണ്ടായ ആദിവാസി സമര ഗാനവും 1980കളില്‍ കേരളത്തില്‍ മണ്‍സൂണ്‍ ട്രോളിംഗിനെതിരായുണ്ടായ മത്സ്യത്തൊഴിലാളി സമര ഗാനവുമെല്ലാം ഈ സംഗീത സായാനത്തിന്റെ ആകര്‍ഷണങ്ങളായിരുന്നു.

എസ് സി എം പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സംഗീത പ്രേമികള്‍ തുടങ്ങിയവരുടെ പങ്കാളിത്തം സായാഹ്നത്തിന് മികവേകി. ആലപിച്ച 12 ഗാനങ്ങളുടെ സാംഗത്യവും പശ്ചാത്തലവും വിവരിച്ചത് പരിപാടിയുടെ ആങ്കര്‍ കുമാരി മനസ്വിനി കെ ജെ .തിരുവനന്തപുരത്തു പട്ടം എസ് സി എം പ്രോഗ്രാം സെന്ററില്‍ വച്ചു നടന്ന ഈ പരിപാടിക്ക് സെന്ററിന്റെ മുന്‍ ട്രഷറര്‍ ശ്രീ. ജിബി പി. അബ്രഹാം സ്വാഗതം ആശംസിച്ചു. സിംഗേഴ്‌സ് കളക്ടീവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രസക്തിയെ ക്കുറിച്ചും ശ്രീ. ആര്‍ എസ് അജിത് കുമാര്‍ സംസാരിച്ചു. എസ് സി എം പ്രോഗ്രാം സെന്റര്‍ ചെയര്‍പേഴ്‌സണ്‍ റവ. എബി തോമസ് സിംഗേഴ്‌സ് കളക്ടീവിന്റെ സംഗീത അവതരണത്തെ അഭിനന്ദിച്ചു കൊണ്ട് ആശംസകളര്‍പ്പിച്ചു. കുമാരി സ്‌നേഹ സൂസന്‍ മത്തായി,കേരള എസ് സിഎം പ്രോഗ്രാം സെക്രട്ടറി കൃതജ്ഞത പ്രകാശിപ്പിച്ചു.ജോണിക്കുട്ടി, ലിജിന്‍ ഗോള്‍ഡന്‍, ജിബി പി ഏബ്രഹാം, വില്യം സാമുവല്‍, ജസ്റ്റിന്‍ ബെഞ്ചമിന്‍, സുഭാഷ് സഖറിയ, അജിത് കുമാര്‍ ആര്‍ എസ്, സന്തോഷ് ജോര്‍ജ് ജോസഫ് എന്നിവരാണ് സിംഗേഴ്‌സ് കളക്ടീവ് (ട്രിവാന്‍ട്രം) അംഗങ്ങള്‍.

Feedback and suggestions

Related news