വൈദ്യുതി ഇല്ല; കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍; പ്രസവം ഉള്‍പ്പടെ മുടങ്ങി

Kundara Hospital issue
30, June, 2025
Updated on 30, June, 2025 2

Kundara Hospital issue

വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ വാങ്ങാന്‍ പണം ഇല്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെയാണ് പ്രസവത്തിനായി രണ്ട് ഗര്‍ഭിണികളെ കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മഴ പെയ്തതോടെ ആശുപത്രിയിലെ വൈദ്യുതി തകരാറിലായി. ഇന്ന് പുലര്‍ച്ചെ ഇരുവരെയും ലേബര്‍ റൂമിലേക്ക് മാറ്റി. തുടര്‍ന്ന് വേദനയുണ്ടാകുള്ള മരുന്നും ആശുപത്രിയില്‍ നിന്ന് നല്‍കി. രോഗികളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും, ആശുപത്രി വൈദ്യുതി ഇല്ലെന്നും സുപ്രണ്ട് ബാബു ലാല്‍ രോഗികളോട് പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളെ ലേബര്‍ റൂമിലേക്ക് മാറ്റി.


വൈദ്യുതിയില്ല എന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. രണ്ട് പേരെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല. അതുകൊണ്ട് മാത്രം ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇവരെ മാറ്റിയത് – അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് കൂട്ടിരിപ്പുകാരും പറയുന്നു. അവര്‍ക്ക് പറയാമായിരുന്നു. നാല് മണിക്കും ആറ് മണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തു. കറണ്ട് ഇല്ല എന്ന പ്രശ്‌നമുണ്ടെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ. ഡീസലില്ല, വാങ്ങിച്ചൊഴിക്കാന്‍ കാശില്ല എന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. ബ്ലോക്കില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവിടെ നിന്ന് ഫണ്ട് അനുവദിച്ചിട്ടില്ല എന്നാണ് നമുക്ക് തരുന്ന മറുപടി – ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

Feedback and suggestions

Related news