തൊഴിലാളി വിരുദ്ധ സമീപനത്തെ ചെറുക്കും - പൂന്തുറ ജെയ്സൺ, ജില്ലാ പ്രസിഡൻ്റ്, മത്സ്യത്തൊഴിലാളി കോൺഗ്രസ്

Anti-worker approach will be resisted - Poonthura Jason, District President, Fishermen's Congress
30, June, 2025
Updated on 30, June, 2025 2

കേരള പീഡിയ ന്യൂസ്

തിരു : കപ്പൽ ദുരന്തങ്ങൾ കാരണം തൊഴിൽ നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടുന്ന നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് പൂന്തുറ ജെയ്സൺ സർക്കാരിനോട് ആവശ്യപ്പെട്ടു.

കളർകോഡ്, ലൈസൻസ് എന്നിവയുടെ പേരിൽ നിരന്തരം മീൻ പിടിച്ചെടുക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥർ കടൽക്കൊളള നടത്തുകയാണ്. കടലിൽ വച്ച് ഒരു എൻജിൻ വർക്ക്‌ ചെയ്യുന്നില്ലെങ്കിൽ സഹായത്തിനു ലഭ്യമാകുന്ന എൻജിൻ വച്ച് ആ വളളം ഉപയോഗിക്കുന്നതിനുവരെ മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞു കോസ്റ്റൽ പോലീസ് പീഡിപ്പിക്കുകയാണ്. ഒരു നീതിയും ന്യായവുമില്ലാത്ത ഇത്തരം തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ രീതിയിൽ പ്രക്ഷോഭണം നടത്തും . വേണ്ടിവന്നാൽ ഈ നിഷ്ഠൂര നടപടിക്കു സപ്പോർട്ട് ചെയ്യുന്നവരെ നേരിടാൻ തയ്യാറാണെന്നും അത്തരം കാര്യങ്ങൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും പൂന്തുറ ജെയ്സൺ മുന്നറിയിപ്പ് നൽകി. 

വിഴിഞ്ഞം ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ എം. വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പൂന്തുറ ജെയ്സൺ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ അഡോൾഫ് ജി. മൊറൈസ്, പൊഴിയൂർ ജോൺസൻ, സേവിയർ ലോപ്പസ്, വിഴിഞ്ഞം അൻസാരി, വെട്ടൂർ ഷാലിബ് എന്നിവർ പ്രസംഗിച്ചു.

Feedback and suggestions

Related news