VS Achuthanandan’s health condition remains unchanged
25, June, 2025
Updated on 25, June, 2025 21
![]() |
ചികിത്സയിൽക്കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തത് സ്ഥിതിയിൽ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം SUT ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് വി എസ്.
നൂറ്റിയൊന്നു വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന് കഴിഞ്ഞദിവസമാണ് ഹൃദയാഘാതമുണ്ടായത്.തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ഐ സി യുവിൽ വെൻ്റിലെറ്ററിൽ നിരീക്ഷണത്തിലാണ് വിഎസ്. ചികിത്സയിൽ 24 മണിക്കൂർ പിന്നിട്ടപ്പോൾ നേരിയ പുരോഗതിയെന്നാണ് ഡോക്ടേഴ്സിന്റെ വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നതും ആശുപത്രിയിലെത്തിച്ച ശേഷം നില മോശമാകാതെ തുടരുന്നതുമാണ് ആശ്വാസമാകുന്നത്. കാർഡിയോളജിസ്റ്റ് , ന്യൂറോളജിസ്റ്റ്,നെഫ്രോളജിസ്റ്റ്,ഇൻ്റൻസിവിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് നിരീക്ഷിക്കുന്നത്.